അതിഥി തൊഴിലാളികള്‍ ജൈവ കൃഷിയിലേക്ക്

Published on 25 April 2020 8:07 pm IST

തളിപ്പറമ്പ്: അതിഥി തൊഴിലാളികള്‍ ജൈവ കൃഷിയിലേക്ക്. ഒമ്പതുപേര്‍ ആസാമില്‍ നിന്നും വന്നവരാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തൊഴിലില്ലാതെ വലിയ പ്രയാസത്തിലായി. പക്ഷേ സര്‍ക്കാര്‍ കൈവിടാതെ അവരെ ചേര്‍ത്തുനിര്‍ത്തി. ചെങ്കല്‍ മേഖലയിലെ തൊഴിലാളികളാണ്. ഇവര്‍ക്ക് ആവശ്യമുള്ള ഭക്ഷണ സാധനങ്ങള്‍ പരിയാരം പഞ്ചായത്ത് മുഖേന എത്തിക്കുന്നു. സംസ്ഥാന സര്‍ക്കാരും പരിയാരം ഗ്രാമപഞ്ചായത്തും ചേര്‍ന്ന് തരിശ് രഹിതമാക്കാന്‍ തീരുമാനിച്ചപ്പോള്‍ ആസാംകാരായ 9 പേരും വളരെ സന്തോഷത്തോടെയാണ് പച്ചക്കറി വിത്തിറക്കിയത്. 

പ്രസിഡന്റ് എ. രാജേഷ് ഉദ്ഘാടനം ചെയ്തു. മെമ്പര്‍ എം. പ്രകാശിനി, കോവിഡ് ചുമതലയുള്ള ടി. അരുണ്‍, സി. രാഹുല്‍, എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു. അമിനുള്‍ ഹക്ക്, ലുക്കു കുമാര്‍ റോയി, നൂര്‍ ഹക്ക്, ഹക്കിനൂര്‍ ഹക്ക്, എന്നിവരാണ് നേതൃത്വം നല്‍കുന്നത്. കുറ്റ്യേരി മാവിച്ചേരി റോഡിന് സമീപമാണ് താമസം.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait