വീട്ടുമുറ്റത്തും നെല്‍കൃഷി ചെയ്ത് വിജയം കൊയ്യാമെന്ന് തെളിയിച്ച് കുമാരന്‍

Published on 25 September 2019 2:00 pm IST

പേരാവൂര്‍: വീട്ടുമുറ്റത്ത് നെല്‍കൃഷി ചെയ്ത് നൂറുമേനി വിളയിച്ച വ്യാപാരി, കൃഷിയിടത്തിലും മികവ് തെളിയിച്ചു. പേരാവൂര്‍ ടൗണിലെ മുതിര്‍ന്ന വ്യാപാരിയും കുമാര്‍ ഗ്ലാസ് ഹൗസ് ഉടമയുമായ, തയ്യുള്ളതില്‍ കുമാരനാണ് കൃഷിയിലും അരക്കൈ പരീക്ഷിച്ചത്. ഒരുകാലത്ത് നെല്‍കൃഷി ചെയ്ത വയലിന്റെ സമീപത്തായിരുന്നു അദ്ദേഹത്തിന്റെ വീട്. വയലുകള്‍ മുഴുവനും മറ്റു കാര്‍ഷികവിളകള്‍ക്ക് വഴിമാറുകയും, നെല്‍കൃഷി പൂര്‍ണമായും നിലക്കുകയും ചെയ്ത സാഹചര്യത്തിലാണ് കുമാരന്‍ വീട്ടുമുറ്റത്ത് കതിര്‍ പാകിയത്. മുറ്റം നിറയെ വിളഞ്ഞു പച്ച വിരിച്ചു നില്‍ക്കുന്ന കര നെല്‍പ്പാടം, ഏറെ കൗതുകം നല്‍കുന്ന കാഴ്ചയാണ്. കൃഷി ഓഫീസില്‍ നിന്ന് വാങ്ങിയ 10 കിലോ വിത്ത് വീടിന്റെ മുറ്റത്തും അരികുകളിലും, പാകിയാണ് കുമാരന്‍ നെല്‍കൃഷി ആരംഭിച്ചത്. ഇന്ന് നല്ല ഇനം നെല്ല് കൊയ്യാന്‍ പാകത്തിന് മുറ്റം നിറയെ വിളഞ്ഞു നില്‍ക്കുകയയാണ് നെല്ല്. വ്യാപാരമാണ് മുഖ്യമെങ്കിലും, ഇടവേളകളില്‍ കൃഷിക്ക് സമയം കണ്ടെത്തുന്ന കുമാരന്‍, വിവിധ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. . മകന്‍ മനീഷിന്റെ വീട്ടുമുറ്റത്താണ് നെല്‍കൃഷി ചെയ്തത്. ഭാര്യ ജാനകിയും, മക്കളും, പേരമക്കളും കുമാരന്റെ കൃഷിപ്പണിക്ക് സഹായവുമായി കൂട്ടിനുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait