അബുദാബിയില്‍ പച്ചക്കറി തോട്ടമൊരുക്കി മാങ്കടവ് സ്വദേശി

Published on 04 February 2019 2:52 pm IST

അബുദാബി: കണ്ണൂര്‍ പാപ്പിനിശ്ശേരി മാങ്കടവ് സ്വദേശിയായ സി.പി.അഷ്‌റഫാണ് തന്റെ ഒഴിവ് സമയം പച്ചക്കറി തോട്ടമൊരുക്കാന്‍ സമയം കണ്ടെത്തുന്നത്. 2001 ല്‍ അബൂദാബിയില്‍ എത്തിയ അഷ്‌റഫ് ഷഹ്ബയിലെ പോലീസ് വകുപ്പില്‍ ഓഫീസ് അസിസ്റ്റന്റായി ജോലി നോക്കുന്നു. നാട്ടിലുള്ളപ്പോള്‍ തന്നെ കഠിനാദ്ധ്വാനിയായ അഷ്‌റഫ് പരോപകാരികൂടിയാണ്. അബൂദാബിയിലെ തന്റെ താമസ സ്ഥലത്ത്  ചീര,ചിരങ്ങ, മത്തങ്ങ, തണ്ണി മത്തന്‍, നരയന്‍ കുമ്പളങ്ങ, കൈപ്പക്ക, കറിവേപ്പില ,മല്ലിച്ചെപ്പ്, പുതിനച്ചെപ്പ്,വാഴ, ഞാവല്‍ പഴം, സീതാ പഴം, മുന്തിരി,തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത പഴം ,പച്ചക്കറികള്‍ കൃഷി ചെയ്യുന്നു. വിളവെടുത്താല്‍ കുടുംബമായി വരുന്നവര്‍ക്കും മറ്റും സൗജന്യമായി വിതരണം നടത്തുകയും ചെയ്യുന്നു.അങ്ങിനെയുള്ളവരുടെ പ്രാര്‍ത്ഥനയും ആശീര്‍വാദവും മാത്രം മതി അഷ്‌റഫിന്.വളത്തിന്റെ ലഭ്യതക്കുറവാണ് ഈ രംഗത്ത് ചെറിയ തടസ്സമായി നില്‍ക്കുന്നത്.അതും സുലഭമായി കിട്ടിയാല്‍ നാട് പോലെ ഒരു വയല്‍ ഇവിടെ സൃഷ്ടിക്കാം എന്നാണ് അഷ്‌റഫ് പറയുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait