മണ്ണില്‍ പൊന്നു വിളയിച്ച് മൊയ്തീന്‍ 

Published on 23 January 2019 1:51 pm IST

മാണിയൂര്‍:  കൃഷിയെ പ്രണിയിക്കുന്ന മൊയ്തിന് പറയാനുള്ളത് അദ്വാനിക്കാനുള്ള മനസ്സും, അത്മവിശ്വാസവുമുണ്ടെങ്കില്‍ മണ്ണില്‍ പൊന്നുവിളയിക്കാം എന്നാണ് അതിന് ഉദാഹരണമാണ് നാലേക്കറില്‍ വിഭവ സമൃദ്ധമായി നിറഞ്ഞു നില്‍ക്കുന്ന മൊയ്തീന്റെ കൃഷിയിടം. പത്ത് വര്‍ഷം മുമ്പ് പ്ലംബര്‍ ജോലി ഉപേക്ഷിച്ച് രണ്ടേക്കറില്‍ ചെറിയ തോതില്‍ തുടങ്ങിയ കൃഷി ഇന്ന് കൃഷിയിടത്തില്‍ പ്ലാസ്റ്റിക്ക് പുതയിട്ട് ശാസ്ത്രിയമായി ഒന്നിടവിട്ട് 70 കിലോ വെണ്ട, 120 കി.പയര്‍, 100, കി.വെള്ളരി,70 കി. പാവല്‍, 200 കി.കക്കിരി,90 കി.താലേരി തുടങ്ങിയവ കൃഷി ചെയ്യുന്ന കൃഷിയിടമാണ്. കൂടാതെ 20 ആട്, 14 പശു തുടങ്ങി 90 ലിറ്ററോളം പാല്‍ ഉല്‍പാദിപ്പിക്കുന്ന ക്ഷീരകര്‍ഷകനും കൂടിയാണ് മൊയ്തീന്‍. ഇപ്പോള്‍ ഒരേക്കറോളം സ്ഥലത്ത് ചേന കൃഷിയും തുടങ്ങി. ഒരു ഭാഗത്ത് വിളവെടുക്കുമ്പോള്‍ മറുഭാഗത്ത് കൃഷിയിറക്കി നിലക്കാത്ത പച്ചക്കറി എന്ന ആശയം പ്രാവര്‍ത്തികമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ മൊയ്തീന്‍. അതിന് സര്‍ക്കാര്‍ തലത്തില്‍ നിന്നും സാമ്പത്തികവും പ്രോല്‍സാഹനവും ലഭിച്ചാല്‍ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുംമെന്നണ് മൊയ്തീന്റെ അഭിപ്രായം.  പുലര്‍ച്ചെ 5 മണി മണി മുതല്‍ കൃഷിയിലിറങ്ങുന്ന മൊയ്തീന് രാത്രി വരെ വിശ്രമമില്ല.
 തികച്ചും ജൈവ കൃഷി രീതിയില്‍ വിഷ രഹിത പച്ചക്കറിയാണ് ഉല്‍പാദിപ്പിക്കുന്നത.് കീടങ്ങളെ അകറ്റാന്‍ ഹീറോമോണ്‍ കെണികളും, സോളാര്‍ ലൈറ്റുകളുമാണ് ഉപയോഗിക്കുന്നത്. അന്യസംസ്ഥാനത്ത് നിന്ന് വിഷമയമായ പച്ചകറി ചെറിയ വിലയില്‍ ലഭിക്കുന്നത് വിപണിയെ ബാധിക്കുന്നുണ്ടെങ്കിലും മൊയ്തീന്റെ വിഷരഹിത പച്ചകറി വാങ്ങാന്‍ കുറ്റിയാട്ടൂര്‍ ഇക്കോ ഷോപ്പ്, ഏച്ചുര്‍ രവി സ്റ്റോര്‍, മുണ്ടേരി പ്രശാന്തന്‍, ചക്കരക്കല്‍ മനോജ് തുടങ്ങിയവരുടെ കടയില്‍ മൊയ്തിന്‍ പച്ചക്കറി അന്വേഷിച്ച് വരുന്നവര്‍ക്ക് ഒരു കുറവുമില്ല. കൃഷിയെ പ്രണയിച്ച് കഴിയുന്ന മൊയ്തിനെ കൃഷിയില്‍ സഹായിക്കാന്‍ സഫീര്‍, സുഹ്‌റുവര്‍ദി എന്നീ യുവാക്കളും മുഴുവന്‍ സമയവും കൂടെ ഉണ്ട്.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait