ഓണം മുന്നിൽ കണ്ടു ഇത്തവണയും പിലാത്തറ  ഹോപ്പിൽ പൂ കൃഷി ഒരുങ്ങുന്നു.

ഓണം മുന്നിൽ കണ്ടു ഇത്തവണയും പിലാത്തറ  ഹോപ്പിൽ പൂ കൃഷി ഒരുങ്ങുന്നു. ശ്രമദാനത്തിനായി പരിയാരം കെ.കെ. എൻ. പരിയാരം മെമ്മോറിയൽ ഗവ: വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് വളന്റിയർന്മാരും ഒപ്പം ചേർന്നു.  
Published on 24 June 2023 IST

ഓണം മുന്നിൽ കണ്ടു ഇത്തവണയും പിലാത്തറ  ഹോപ്പിൽ പൂ കൃഷി ഒരുങ്ങുന്നു. ശ്രമദാനത്തിനായി പരിയാരം കെ.കെ. എൻ. പരിയാരം മെമ്മോറിയൽ ഗവ: വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് വളന്റിയർന്മാരും ഒപ്പം ചേർന്നു.  

പിലാത്തറ ഹോപ്പിൽ ടെറസിന്റെ മുകളിലാണ് 1000 ഗ്രോ ബാഗുകളിലായിട്ടാണ് ഇത്തവണയും  പൂ കൃഷി ഒരുക്കുന്നത്.  . പിലാത്തറ ഡോട്ട് കോം , ഫാമിയോ കാർട്ട്, പരിയാരം കെ.കെ. എൻ. പരിയാരം മെമ്മോറിയൽ ഗവ: വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്  എന്നിവരുടെ പങ്കാളിത്തത്തോടെയാണ് കൃഷി പരിചരണം നടത്തുന്നത്. രാവിലെ മുതൽ ആരംഭിച്ച കൃഷി ഒരുക്കത്തിൽ വിദ്യാര്‍ഥികള്‍  ശ്രമദാനത്തിൽ പങ്കുചേർന്നു.   


കൃഷി ഒരുക്കത്തിനായി  മണ്ണ് കിളച്ചും ചാണകം കടത്തിയും മണ്ണൊരുക്കി  തൈകൾ നട്ടത്  എൻഎസ്എസ് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി മാറി. 

തൃശ്ശൂർ കെ ടി ജി കർഷക കൂട്ടായ്മയിൽ നിന്നാണ് ചെടികൾ എത്തിച്ചത്.  കഴിഞ്ഞ ഓണക്കാലത്ത് 100 കിലോയിൽ അധികം  പൂക്കളാണ് ഈ സൗഹ്യദ കൂട്ടായ്മ  പൂ സൗജന്യമായി വിതരണം നടത്തിയത്.  ഹോപ്പ് മാനേജിങ് ട്രസ്റ്റി കെ എസ് ജയമോഹൻ പരിപാടി  ഉദ്ഘാടനം നിർവഹിച്ചു. ഷനിൽ ചെറുതാഴം  സ്വാഗതവും നിഷാന്ത് പി പി ചടങ്ങിന് ആശംസയും അറിയിച്ചു.  എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷീന സി പദ്ധതി വിശദീകരിച്ചു, ജ്യോതി എം, സിന്ധു ടി വി, ദേവിക  ഈ വി തുടങ്ങിയവർ സംസാരിച്ചു.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait