അണ്‍ലോക്ക്: സിനിമാ തിയേറ്ററുകള്‍ തുറക്കുന്ന കാര്യം പരിഗണനയില്‍

Published on 24 August 2020 6:52 pm IST

അണ്‍ലോക്കിങ് പ്രക്രിയയുടെ ഭാഗമായി അടുത്ത ഘട്ടത്തില്‍ സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്‌സുകളും തുറന്നേക്കും. ഓഗസ്റ്റ് അവസാനത്തോടെയാണ് അടുത്തഘട്ട അണ്‍ലോക്ക് നടപടികള്‍ ആരംഭിക്കുക. അതിനു ശേഷമാകും തീരുമാനമുണ്ടാകുക. 

മറ്റെല്ലാ വ്യാപാര മേഖലകളും തുറന്നെങ്കിലും സിനിമാ തിയേറ്ററുകള്‍ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും ഇടയ്ക്കിടെ അണുനശീകരണം നടത്തിയുമാകും സിനിമാ ഹാളുകള്‍ തുറക്കുക. സിനിമാ പ്രേമികളെ തിയേറ്ററുകളിലേക്കെത്തിക്കാന്‍ ആദ്യഘട്ടത്തില്‍ വ്യാപകമായ ഇളവുകളും നല്‍കിയേക്കുമെന്നാണ് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവര്‍ പറയുന്നത്. ടിക്കറ്റ് നിരക്കില്‍ 15 മുതല്‍ 20 ശതമാനം വരെ ഇളവ് നല്‍കിയേക്കും. രണ്ട് ടിക്കറ്റെടുക്കുന്നവര്‍ക്ക് അടുത്ത ഷോയ്ക്ക് ഒരു ടിക്കറ്റ് സൗജന്യമായി നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. ആദ്യ ആഴ്ചകളില്‍ ആരോഗ്യ മേഖലയില്‍ നിന്നുള്ളവര്‍ക്കും പോലീസുകാര്‍ക്കും സൗജന്യം അനുവദിക്കുന്ന കാര്യവും മള്‍ട്ടി പ്ലക്‌സുകള്‍ പരിഗണിക്കുന്നുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait