സുശാന്ത് സിംഗ് രാജ്പുതിന്റെ അവസാന ചിത്രം ഇന്ന് റിലീസ് ചെയ്യും 

Published on 24 July 2020 11:35 am IST

മുംബൈ: മരണപ്പെട്ട യുവ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ അവസാന ചിത്രം ഇന്ന് റിലീസ് ചെയ്യും. മുകേഷ് ഛബ്ര സംവിധാനം ചെയ്ത 'ദില്‍ ബേചാര' ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത്. സുശാന്ത് സിംഗ് രാജ്പുതിനെ ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി 40-ാം ദിവസമാണ് ചിത്രം റിലീസാവുന്നത്. സുശാന്തിനോടുള്ള ആദര സൂചകമായി പ്രേക്ഷകര്‍ക്ക് സൗജന്യമായി കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. 

ഇന്ന് രാത്രി ഏഴരയ്ക്ക് ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ വി.ഐ.പിയിലാണ് സംപ്രേക്ഷണം ചെയ്യുക. ചിത്രത്തില്‍ സുശാന്തിന്റെ നായികയായിരിക്കുന്നത് പുതുമുഖമായ സഞ്ജന സംഗിയാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകള്‍ ഹിറ്റായിരുന്നു. ഹൃദയ സ്പര്‍ശിയായ ഒരു പ്രണയ കഥയാണ് 'ദില്‍ ബേച്ചാരാ' എന്നാണ് സൂചന. ജോണ്‍ ഗ്രീന്‍ എഴുതിയ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait