ഷെയ്ന്‍ ഒരു കോടി നല്‍കണമെന്ന് നിര്‍മാതാക്കള്‍; അംഗീകരിക്കാനാകില്ലെന്ന് അമ്മ

Published on 27 January 2020 4:54 pm IST

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍മാതാക്കളുടെ സംഘടന. താര സംഘടനയായ അമ്മയുമായുള്ള ചര്‍ച്ചയിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. വിഷയത്തില്‍ സംഘടന ഷെയ്നൊപ്പം തന്നെയാണെന്നും നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും അമ്മ ഭാരവാഹികള്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 

ഷെയ്ന്‍ നിഗമിനെ മാനസികമായി പീഡിപ്പിക്കുന്ന നീക്കം നിര്‍മാതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായെന്ന് അമ്മ ഭാരവാഹികള്‍ ആരോപിച്ചു. ഷെയ്ന്‍ ഡബ്ബിങ് പൂര്‍ത്തിയാക്കിയതിന് ശേഷം പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് നിര്‍മാതാക്കള്‍ വാക്ക് നല്‍കിയിരുന്നു. അതിന്റെ വെളിച്ചത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടത്. ഷെയ്ന്‍ ഡബ്ബ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഒരു കോടി രൂപ നല്‍കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെക്കുറിച്ച് അവര്‍ നേരത്തേ സൂചന പോലും നല്‍കിയിരുന്നില്ലെന്ന് അമ്മ ഭാരവാഹികള്‍ പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait