കേരളത്തില്‍ രണ്ടുപേര്‍ക്ക് കൂടി സിക്ക സ്ഥിരീകരിച്ചു       കോവിഡ് വാക്‌സിനേഷന്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കണം       കോവിഡ് ടെസ്റ്റ്; ഗിമ്മിക്കുകള്‍ കൊണ്ട് കോവിഡ് പ്രതിരോധിക്കാനാവില്ല: എസ്.ഡി.പി.ഐ      കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 884 പേര്‍ക്ക് കൂടി കോവിഡ്; 864 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       മാട്ടൂലിലെ മുഹമ്മദിനായി മലയാളികള്‍ നല്‍കിയത് 46.78 കോടി; ബാക്കി തുക എസ്.എം.എ ബാധിച്ച മറ്റു കുട്ടികള്‍ക്ക്      ആന്തൂര്‍ നഗരസഭയില്‍ കര്‍ശന നിയന്ത്രങ്ങള്‍      സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 884 പേര്‍ക്ക്       രാജ്യത്ത് 24 മണിക്കൂറിനിടെ 39,742 പേര്‍ക്ക് കൂടി കോവിഡ്; 535 മരണം 

ഷെയ്ന്‍ നിഗം വിഷയത്തില്‍ നിര്‍മാതാക്കള്‍ ഉറച്ചുതന്നെ; ചര്‍ച്ച തിങ്കളാഴ്ച

Published on 24 January 2020 10:33 am IST

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗമുമായുള്ള പ്രശ്നപരിഹാരത്തിന് തിങ്കളാഴ്ച ചര്‍ച്ച നടക്കാനിരിക്കുമ്പോഴും നിര്‍മാതാക്കള്‍ ഉറച്ചുതന്നെ. താരസംഘടന അമ്മയും നിര്‍മാതാക്കളുടെ സംഘടനയും തമ്മില്‍ തിങ്കളാഴ്ച കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, നേരത്തേ ഉയര്‍ത്തിയ നിലപാടുകള്‍ എല്ലാം ഉപേക്ഷിച്ച് പ്രശ്നപരിഹാരമുണ്ടാകില്ലെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചന.

ഷെയ്ന്‍ നിഗമുമായുണ്ടായ പ്രശ്നപരിഹാരത്തിന് മൂന്നു കാര്യങ്ങളാണ് നിര്‍മാതാക്കള്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. നിര്‍മാതാക്കള്‍ക്കെതിരെ ഷെയ്ന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന ആവശ്യം ഷെയ്ന്‍ മാപ്പു പറഞ്ഞതോടെ പരിഹരിക്കപ്പെട്ടിരുന്നു. ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്ന ആവശ്യവും ഷെയ്ന്‍ അനുസരിച്ചിരുന്നു. ഉല്ലാസത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇപ്പോള്‍ അമ്മയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നത്. 

ഷെയ്ന്‍ മൂലം നിര്‍മാണം തടസ്സപ്പെട്ട വെയില്‍, ഖുര്‍ബാനി എന്നീ ചിത്രങ്ങളുടെ ചിത്രീകരണം തുടരുന്നത് തിങ്കളാഴ്ച ചര്‍ച്ച ചെയ്യും. ഷെയ്ന്‍ മൂലമുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുമെന്നാണ് നിര്‍മാതാക്കള്‍ പറഞ്ഞത്. അതേസമയം സിനിമയുമായി മുന്നോട്ടുപോകുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait