14കാരന് പീഡനം: തളിപ്പറമ്പില്‍ രണ്ടുപേര്‍ പിടിയില്‍      മന്ത്രി ഇ.പി ജയരാജന്റെ പേരുപയോഗിച്ച് വീണ്ടും തട്ടിപ്പ്; മൂന്നുപേര്‍ പിടിയില്‍      കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; 63 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി      പരസ്യ മദ്യപാനം സംഘര്‍ഷത്തിലെത്തി; ഒരാള്‍ക്ക് ഗുരുതര പരിക്ക്      അഭിഭാഷകന്റെ വീട്ടിലെ കവര്‍ച്ച; യുവാവ് അറസ്റ്റില്‍      കരഞ്ഞു തീര്‍ന്ന് മമ്പലം ഗ്രാമം; സനൂപിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി      കുരങ്ങന്റെ കയ്യിലെ പൂമാല പോലെ ഇന്ത്യയെ പിച്ചിചീന്തുന്നു. കെ. സുരേന്ദ്രന്‍      രണ്ടുപേരെ ആക്രമിച്ച യുവാവ് പിടിയില്‍      സ്ത്രീകളെ അക്രമിക്കല്‍ തൊഴിലാക്കിയതു പോലെ സി.പി.എം പ്രവര്‍ത്തിക്കുന്നു: മഹിളാ കോണ്‍ഗ്രസ്

ഷെയ്ന്‍ പ്രശ്‌നത്തില്‍ നിര്‍ണായക ചര്‍ച്ച; അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍

Published on 09 January 2020 10:52 am IST

കൊച്ചി: ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി താര സംഘടനയായ എ.എം.എം.എയുടെ നേതൃയോഗം ഇന്ന് ചേരും. കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും. 

കഴിഞ്ഞ 22-ന് നടക്കേണ്ടിയിരുന്ന യോഗം പ്രസിഡന്റ് മോഹന്‍ലാല്‍ എത്താതിനെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. ചര്‍ച്ചകള്‍ക്കായി ഷെയ്നിനെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗും വെയില്‍, ഖുര്‍ബാനി എന്നീ സിനിമകളുടെ ചിത്രീകരണവും മുടങ്ങിയതോടെയാണ് ഷെയ്ന്‍ നിഗത്തിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍. ഈ സാഹചര്യത്തില്‍, മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ഷെയ്ന്‍ നിഗവുമായി ധാരണ ഉണ്ടാക്കാനാണ് അമ്മ സംഘടനയുടെ ശ്രമം.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് തീര്‍ക്കാന്‍ ഷെയ്നിന് നിര്‍മാതാക്കള്‍ നല്‍കിയ സമയ പരിധി ആറിന് അവസാനിച്ചിരുന്നു. എ.എം.എം.എ യോഗത്തില്‍ തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയുള്ളൂ എന്ന നിലപാടിലായിരുന്നു ഷെയ്ന്‍. അതേസമയം, നടന്‍ ഷെയ്ന്‍ നിഗമിനെതിരെ കര്‍ശന നിലപാടുമായി മുന്നോട്ടു പോകുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന. ഷെയ്‌നുമായി കരാറുണ്ടായിരുന്ന നാല് സിനിമകള്‍ കൂടി ഉപേക്ഷിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait