അശ്വിനി കുമാര്‍ വധക്കേസ്: സാക്ഷി വിസ്താരം 24 ലേക്ക് മാറ്റി      14കാരന് പീഡനം: തളിപ്പറമ്പില്‍ രണ്ടുപേര്‍ പിടിയില്‍      മന്ത്രി ഇ.പി ജയരാജന്റെ പേരുപയോഗിച്ച് വീണ്ടും തട്ടിപ്പ്; മൂന്നുപേര്‍ പിടിയില്‍      കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; 63 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി      പരസ്യ മദ്യപാനം സംഘര്‍ഷത്തിലെത്തി; ഒരാള്‍ക്ക് ഗുരുതര പരിക്ക്      അഭിഭാഷകന്റെ വീട്ടിലെ കവര്‍ച്ച; യുവാവ് അറസ്റ്റില്‍      കരഞ്ഞു തീര്‍ന്ന് മമ്പലം ഗ്രാമം; സനൂപിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി      കുരങ്ങന്റെ കയ്യിലെ പൂമാല പോലെ ഇന്ത്യയെ പിച്ചിചീന്തുന്നു. കെ. സുരേന്ദ്രന്‍      രണ്ടുപേരെ ആക്രമിച്ച യുവാവ് പിടിയില്‍      സ്ത്രീകളെ അക്രമിക്കല്‍ തൊഴിലാക്കിയതു പോലെ സി.പി.എം പ്രവര്‍ത്തിക്കുന്നു: മഹിളാ കോണ്‍ഗ്രസ്

വെയിലും കുര്‍ബാനിയും പൂര്‍ത്തിയാക്കാതെ ഷെയ്നുമായി സഹകരിക്കില്ല; നിലപാടില്‍ ഉറച്ച് നിര്‍മ്മാതാക്കള്‍

Published on 19 December 2019 3:23 pm IST

കൊച്ചി: മുടങ്ങിക്കിടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാതെ ഷെയ്ന്‍ നിഗമുമായി സഹകരിക്കില്ലെന്ന നിലപാടിലുറച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണവും ഉല്ലാസത്തിന്റെ ഡബ്ബിംഗും പൂര്‍ത്തിയാക്കാതെ പുതിയ സിനിമകളുമായി സഹകരിക്കില്ല. ഷെയ്ന്‍ നല്‍കുന്ന ഉറപ്പ് ഉള്‍ക്കൊള്ളാനാകില്ലെന്നും വിഷയത്തില്‍ താര സംഘടനയായ അമ്മ ഉറപ്പ് നല്‍കണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം. രഞ്ജിത് പറഞ്ഞു.

അതേസമയം, ഷെയ്ന്‍ നിഗമിന്റെ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കേണ്ടെന്നാണ് ഫെഫ്കയുടെ തീരുമാനം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും താര സംഘടനയായ അമ്മയുടേയും നിലപാട് അറിഞ്ഞ ശേഷം മാത്രം വിഷയത്തില്‍ ഇടപെട്ടാല്‍ മതിയെന്നായിരുന്നു ഫെഫ്കയിലെ ധാരണ. വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണത്തിന് ഷെയ്ന്‍ നിഗം കൃത്യമായി എത്താത്തതും നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ചതും പ്രൊഫഷണല്‍ മര്യാദയല്ലെന്നും ഫെഫ്ക വിലയിരുത്തി. 

മുടങ്ങിയ സിനിമകളുടെ നഷ്ടം ഈടാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന നിയമ നടപടികളിലേക്ക് കടന്നതോടെ ഖേദ പ്രകടനവുമായി ഷെയ്ന്‍ രംഗത്തെത്തിയിരുന്നു. പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും നിര്‍മ്മാതാക്കള്‍ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait