ഓണത്തിന് മലയാളികള്‍ക്ക് നാട്ടിലെത്താനാകുമോ

ഓണം അടുത്തിട്ടും ആവശ്യത്തിന് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കാതെ ദക്ഷിണ റെയില്‍വേ. തിരുവോണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ട്രെയിനിലും ബസിനും ടിക്കറ്റ് കിട്ടാതെ നെട്ടോട്ടമോടുകയാണ് മറുനാട്ടിലെ മലയാളികള്‍. ഓണയാത്രയ്ക്ക് റെയില്‍വേ ഇതുവരെ പ്രഖ്യാപിച്ചത് അഞ്ച് ട്രെയിനും 15 സര്‍വീസും മാത്രം
Published on 23 August 2023 IST

ഓണത്തിന് മലയാളികള്‍ക്ക് സ്വന്തം തറവാട്ടിലും കുടുംബത്തോടൊപ്പം പൂക്കളമിട്ടും സദ്യവട്ടമൊരുക്കിയും ആഘോഷിക്കുകയെന്നത് സന്തോഷ നിമിഷങ്ങളാണ്. എന്നാല്‍ നാട്ടിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ മലയാളികള്‍ എങ്ങനെ എത്തുമെന്നത് ഇപ്പോഴും ചോദ്യം ചിഹ്നമാണ്. ഇതരസംസ്ഥാനത്ത് നിന്നും സമാധാനത്തോടെ നാട്ടിലേക്ക് തിരിക്കാമെന്നു വച്ചാല്‍ അതിനുള്ള ട്രെയിനുമില്ല ബസുമില്ല. ഓണയാത്ര ദുരിതമാകുമെന്ന് എല്ലാ വര്‍ഷവും പറയും പോലെ ഇത്തവണയും യാത്ര ദുരിതം തന്നെ. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് പ്രത്യേക ട്രെയിനില്ലയെന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. മാത്രമല്ല് നിലവിലുള്ള  ട്രെയിനുകളില്‍ ടിക്കറ്റില്ല. റെയില്‍വേ ഇതുവരെ പ്രഖ്യാപിച്ചത് അഞ്ച് ട്രെയിനും 15 സര്‍വീസും മാത്രമാണ്.
ഓണം അടുത്തിട്ടും ആവശ്യത്തിന് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കാതെ ദക്ഷിണ റെയില്‍വേ. തിരുവോണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ട്രെയിനിലും ബസിനും ടിക്കറ്റ് കിട്ടാതെ നെട്ടോട്ടമോടുകയാണ് മറുനാട്ടിലെ മലയാളികള്‍. ഓണയാത്രയ്ക്ക് റെയില്‍വേ ഇതുവരെ പ്രഖ്യാപിച്ചത് അഞ്ച് ട്രെയിനും 15 സര്‍വീസും മാത്രം. താംബരത്തു നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ഒരു സ്പെഷ്യല്‍ ട്രെയിന്‍, കൊച്ചുവേളിയില്‍ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും ഒന്ന്, ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്ക് ഒന്ന് എന്നിവയാണ് അനുവദിച്ചത്. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഓണത്തിന് നാട്ടിലെത്താനുള്ളത് മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ്. ഇവിടങ്ങളിലേക്ക് പ്രത്യേക ട്രെയിന്‍ ഒന്നുപോലുമില്ല. നിലവിലുള്ള കേരള എക്‌സ്പ്രസ്, ചെന്നൈ മെയില്‍, ചെന്നൈ എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ്, ഐലന്റ്, രപ്തി സാഗര്‍ എന്നിങ്ങനെ പ്രധാന ട്രെയിനുകളിലൊന്നും ടിക്കറ്റില്ല. ചൊവ്വ മുതലേ  ട്രെയിന്‍ ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റാണ്. അവസാനഘട്ടത്തില്‍ കൂടിയ നിരക്കില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് തത്ക്കാലിന്റെയും പ്രീമിയര്‍ തത്ക്കാലിന്റെയും പേരില്‍ കൊള്ളയടിക്കലാണ് റെയില്‍വേ ലക്ഷ്യം. ന്യൂഡല്‍ഹിയില്‍ നിന്നുള്ള കേരള എക്സ്പ്രസ്, ഹസ്രത്ത് നിസാമുദ്ദീന്‍ -തിരുവനന്തപുരം എക്സ്പ്രസ് എന്നിവയിലൊന്നും സെപ്തംബര്‍ അഞ്ചുവരെയും ടിക്കറ്റില്ല. ചെന്നൈ തിരുവനന്തപുരം മെയില്‍, ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എന്നീ ട്രെയിനുകളില്‍ വെയിറ്റിങ് ലിസ്റ്റാണ്. മുംബൈ ലോകമാന്യ തിലക്-തിരുവനന്തപുരം നേത്രാവതിയിലും ഗരീബ്രഥിലും സ്ഥിതി ഇതുതന്നെ. ബംഗളൂരുവില്‍ നിന്നുള്ള ട്രെയിനുകളില്‍ മറ്റിടങ്ങളേക്കാള്‍ വെയിറ്റിങ് ലിസ്റ്റ് നീളും. ഐലന്റ് എക്സ്പ്രസില്‍ 24ന് വെയിറ്റിങ് ലിസ്റ്റ് 232 ആണ് 25ന് 292ഉം 27ന് 204മാണ്. 26നാകട്ടെ ക്ഷമിക്കണം എന്ന അറിയിപ്പാണ് ഐആര്‍സിടിസി വെബ്സെറ്റില്‍ കാണിക്കുന്നത്. മൈസൂരു കൊച്ചുവേളി എക്സ്പ്രസിലും 26ന് ഇതേ അവസ്ഥ. കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകളിലും സ്വകാര്യ ബസുകളിലുമെല്ലാം ടിക്കറ്റ് കഴിഞ്ഞു. കൂടുതല്‍ ട്രെയിനുകള്‍ അടിയന്തരമായി അനുവദിച്ചാലേ ഓണത്തിന് മറുനാട്ടുകാര്‍ക്ക് നാട്ടിലെത്താനാകൂ. ഓണം കഴിഞ്ഞുള്ള യാത്രാ സ്ഥിതിയും ഇതുതന്നെ. ഓണത്തിന് നാട്ടിലേക്ക് വരുമ്പോള്‍ തന്നെ തിരിച്ചുള്ള യാത്രാ ടിക്കറ്റും ട്രെയിനും നോക്കിയാലും ഇതേ അവസ്ഥ തന്നെയാണ്. നാട്ടില്‍ വന്നാല്‍ എങ്ങനെ തിരിച്ചു പോകുമെന്ന മറു ചോദ്യമാണ് മലയാളികള്‍ ചോദിക്കുന്നത്. വരുന്ന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ തിരിച്ചു പോകാനുള്ള ടിക്കറ്റും കൂടി ലഭിക്കാതെ പലരും തങ്ങളുടെ യാത്ര മുടക്കുകയാണ്. കെഎസ്ആര്‍ടിസിയ്ക്ക് ഇത്തരം സീസണുകളില്‍ സ്‌പെഷ്യല്‍ സര്‍വീസ് ചെയ്യേണ്ടതാണ്. എന്നാല്‍ കെഎസ്ആര്‍ടിസി അത്തം കഴിഞ്ഞു ചിത്തിര ആയിട്ടും അനങ്ങിയിട്ടില്ല. ഇതുപോലെയുള്ള സാഹചര്യത്തില്‍ പലപ്പോഴും ട്രെയിനുകളില്‍ ഇതര സംസ്ഥാനങ്ങളില്‍ എത്തിപ്പെട്ടു ബസുകളെ ആശ്രയിക്കുന്നവരുമുണ്ട്. ചിലര്‍ വിമാനത്തില്‍ എത്തി ബസുകളെയും ട്രെയിനുകളെയും ആശ്രയിക്കുന്നവരുണ്ട്. എന്നാല്‍ ഇങ്ങനെയുള്ള സാഹചര്യവും മുതലെടുക്കാനായി സ്വകാര്യ ബസ് സര്‍വിസ് മുന്നോട്ടു വന്നിരിക്കുന്നത്. അതും വന്‍ പണം ഈടാക്കിയാണ് ഓരോ സര്‍വിസ് നടത്തുന്നത്. മാസങ്ങള്‍ക്ക് മുന്‍പെ ബുക്കിങും ആരംഭിച്ചിരുന്നു സ്വകാര്യ ബസ് സര്‍വീസ്. എന്നാല്‍ പ്രവാസികള്‍ അവധി കഴിഞ്ഞു മടങ്ങുവാനായിട്ടും എയര്‍ടിക്കറ്റ് നിരക്കില്‍ കുറവില്ല. ജൂലൈ അവസാന ആഴ്ചയിലും ആഗസ്ത് ആദ്യ വാരത്തിലും കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം സെക്ടറുകളില്‍ നിന്ന് ഒമാനിലെ മസ്‌ക്കറ്റിലേക്ക് ചുരുങ്ങിയ നിരക്ക് 25000 രൂപ മുതല്‍ മുകളിലേക്കാണ്.കൂടിയ നിരക്കായതിനാല്‍ വേനലവധിക്ക് നാട്ടില്‍ എത്തിയവര്‍ മിക്കവരും മടക്ക ടിക്കറ്റ് എടുക്കാതെയാണ് നാട്ടിലെത്തിയത്. തിരിച്ചുപോകുമ്പോളെക്കും ടിക്കറ്റ് നിരക്കില്‍ കറവു വരുമെന്ന പ്രതീക്ഷയാണ് ഇതോടെ തെറ്റിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഒഴികെ മറ്റു വിമാന കമ്പനികള്‍ക്ക് കണ്ണൂര്‍ വിമാനതാവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ അനുവദി നല്‍കാത്തതില്‍ മലബാര്‍ മേഖലയിലുള്ള യാത്രക്കാര്‍ വളരെ പ്രയാസം അനുഭവിക്കയാണ്. ഇതോടെ രണ്ടുകുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന് യാത്ര ചെയ്യാന്‍ ഒരുലക്ഷം രൂപ ടിക്കറ്റ് ഇനത്തില്‍ മാത്രം ചിലവഴിക്കണം. കൂടെ പ്രായമായ മാതാപിതാക്കള്‍ കൂടിയുണ്ടെങ്കില്‍ ടിക്കറ്റ് നിരക്ക്  വര്‍ധിക്കും. കണ്ണൂരിലുള്ളവര്‍ കോഴിക്കോട് എയര്‍പോര്‍ട്ടിനെയാണ് ആശ്രയിക്കുന്നത്.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait