പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡില്‍ പഴയങ്ങാടി റോഡ് ജംഗ്ഷനില്‍ ജൈവ വൈവിധ്യങ്ങളാല്‍ സമ്പുഷ്ടമായ കണ്ടല്‍ വന പ്രദേശമായിരുന്നു ഇത്. പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പാലം പണി നടക്കുന്ന വേളയില്‍ പാലം പണിയുന്ന കരാറുകാര്‍ കോണ്‍ക്രീറ്റ് മിക്സിങ് അവശിഷ്ടങ്ങള്‍ തള്ളിയതിനാലാണ് പച്ചപ്പ് ഉണങ്ങി ഇല്ലാതായതു ബന്ധപ്പെട്ടവര്‍ക്ക് പിഴയും തടവും കിട്ടിയിരുന്നെങ്കിലും അതൊന്നും ഇവിടെ നശിച്ചുപോയ ജൈവ സമ്പത്തിനു പകരം വെക്കാനാവില്ല നാളെ ഒരു പരിസ്ഥിതി ദിനം കൂടി കടന്നു വരുമ്പോള്‍ ഒരു ഓര്‍മപ്പെടുത്തല്‍.