Latest

അഖിലേന്ത്യാ സഹകരണ വാരാഘോഷം; ലോഗോ പ്രകാശനം

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടുബന്ധിച്ച് തയ്യാറാക്കിയ ലോഗോ പ്രകാശനം എഴുത്തുകാരന്‍ ടി പത്മനാഭന്‍ നിര്‍വ്വഹിച്ചു

കെ സി സി പി എല്‍ ആന്റിസെപ്റ്റിക്ക് സൊല്യൂഷന്‍ പുറത്തിറക്കി

പൊതുമേഖലാ സ്ഥാപനമായ കെ സി സി പി എല്ലിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ആന്റിസെപ്റ്റിക്ക് സൊല്യൂഷന്റെ വിപണനോദ്ഘാടനം ചെയര്‍മാന്‍ ടി വി രാജേഷ് നിര്‍വഹിച്ചു

പൊതുമരാമത്ത് റോഡുകളില്‍ 50 ശതമാനവും ബി എം ആന്റ് ബി സി റോഡുകള്‍ ആക്കി: മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് റോഡുകളില്‍ 50 ശതമാനവും ബി എം ആന്റ് ബി സി റോഡുകള്‍ ആക്കി: മന്ത്രി പി എ മുഹമ്മദ് റിയാസ്

പകരുകയാണ് കണ്ണിലെ അണുബാധ

ജില്ലയില്‍ വ്യാപകമായി കാണുന്നത് കണ്ണിലെ വൈറസ് അണുബാധയാണ്. ഒരാളില്‍ നിന്നു പ്രവചനാതീതമായാണ് ഈ രോഗം പടരുന്നത്. ഇതോടെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ദര്‍ നിര്‍ദേശിക്കുന്നുണ്ട്

Stories

പനി പേടിയില്‍ പന്നി ഫാമുകള്‍

2020 ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി കണ്ടെത്തിയത്. വളര്‍ത്തുപന്നികളെയും കാട്ടുപന്നികളെയും ഒരുപോലെ ബാധിക്കുന്ന ഒരു രോഗമാണിത്. സംസ്ഥാന സര്‍ക്കാരിന്റെ ഡാറ്റകള്‍ പ്രകാരം, പകര്‍ച്ചവ്യാധി കണ്ടെത്തിയതിനു ശേഷം അസമില്‍ 40,000ലധികം പന്നികള്‍ ചാകുകയും 22 ജില്ലകളിലേക്ക് രോഗം വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അസമിന് പുറമെ മിസോറാം, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, കേരളം എന്നീ സംസ്ഥാനങ്ങളിലും ആഫ്രിക്കന്‍ പന്നിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വയറിളക്കം, ഓക്കാനം എന്നീ ലക്ഷങ്ങളാണ് രോഗം ബാധിച്ച പന്നികളില്‍ കണ്ടുവരുന്നത്. ഇപ്പോള്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് രോഗം പടരുന്നതിനാല്‍ രോഗത്തിന്റെ തീവ്രതയെക്കുറിച്ചും ഇത് മനുഷ്യരെ ബാധിക്കുമോയെന്ന ആശങ്കയും വ്യാപകമായുണ്ട്.

സ്വയം പ്രണയിക്കുക...സ്വാര്‍ത്ഥതയല്ല

മാറ്റത്തിനുള്ള ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കുന്നു. വ്യക്തികള്‍ സ്വയം സ്നേഹം വളര്‍ത്തിയെടുക്കുമ്പോള്‍ അവര്‍ തങ്ങളുമായി ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുക്കുന്നു. സ്വയം അനുകമ്പയുടെയും സ്വീകാര്യതയുടെയും ഈ അടിത്തറ കൂടുതല്‍ വൈകാരിക പ്രതിരോധം , സമ്മര്‍ദ്ദം കുറയ്ക്കല്‍, പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള വര്‍ധിച്ച കഴിവ് എന്നിവയ്ക്ക് വഴിയൊരുക്കുന്നു

മധു ബേഡകത്തിന്റെ മരണമൊഴി നൂറാം വേദിയിലേക്ക്

1995 മുതല്‍ പ്രൊഫഷണല്‍ അമേച്വര്‍ നാടക രംഗത്ത് സജീവമായ മധു ബേഡകം സ്വന്തം ജീവിതാനുഭവത്തില്‍ നിന്നാണ് മരണമൊഴിയുടെ രൂപവും ഭാവവും നെയ്‌തെടുത്തത് 80 വയസ് പിന്നിട്ട കാഷായ വേഷധാരി ഭാസ്‌കരന്‍ പിള്ള എന്ന കഥാപാത്രം കുട്ടികളോട് കഥ പറയുന്ന രീതിയിലാണ് നാടകം തുടങ്ങുന്നത്. തിരുവിതാംകൂര്‍ ശൈലിയില്‍ സംസാരിക്കുന്ന കഥാപാത്രമാണ് ഭാസ്‌കരന്‍ പിള്ള

കയറ്റുമതി സാധ്യത തുറന്ന് കണ്ണൂര്‍ വിമാനത്താവളം

ആദ്യ കാര്‍ഗോ വിമാനം കണ്ണൂരില്‍ നിന്ന് പറന്നുയരുന്നതോടെ കണ്ണൂരിന്റെ വലിയ പ്രതിസന്ധിയാണ് മറികടക്കുന്നത്. കൊച്ചി ആസ്ഥാനമായ ദ്രാവിഡിയന്‍ ഏവിയേഷന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡാണ് സര്‍വീസ് നടത്തുന്നത്. വൈകുന്നേരം നാലിനു ഷാര്‍ജയിലേക്കാണ് ആദ്യ വിമാനം. 18നു രാത്രി ഒന്‍പതിന് രണ്ടാമത്തെ വിമാനം ദോഹയിലേക്ക് സര്‍വീസ് നടത്തും. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസമാണ് സര്‍വീസ് ഉണ്ടായിരിക്കുക