പ്ലസ് വണ്‍ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Published on 13 September 2020 11:26 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് പട്ടിക www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. കാന്‍ഡിഡേറ്റ് ലോഗിന്‍ ലിങ്കില്‍ കയറി ആദ്യ അലോട്ട്മെന്റ് പട്ടിക പരിശോധിക്കാം. 

ആദ്യ പട്ടിക സെപ്റ്റംബര്‍ 14-ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രഖ്യാപിച്ചതിന് മുമ്പായി പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു. ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് സെപ്റ്റംബര്‍ അഞ്ചിന് പ്രസിദ്ധീകരിച്ചിരുന്നു. മെയിന്‍ അലോട്ട്മെന്റ് ലിസ്റ്റ് ഒക്ടോബര്‍ ആറിന് പ്രസിദ്ധീകരിക്കും.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait