സംസ്ഥാനത്ത് സ്‌കൂളുകള്‍ അടുത്ത ജനുവരിയോടെ തുറക്കുമെന്ന് മുഖ്യമന്ത്രി 

Published on 30 August 2020 10:51 pm IST

തിരുവനനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത ജനുവരിയോടെ തുറക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2021 ജനുവരിയോടെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. ഒരു വര്‍ഷത്തോളം വിദ്യാലയാന്തരീക്ഷത്തില്‍ നിന്ന് മാറിനിന്ന കുട്ടികള്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചതായും മുഖ്യമന്ത്രി വിശദീകരിച്ചു. 100 ദിവസത്തിനുള്ളില്‍ 250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ പണി തുടങ്ങും. 11400 സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സജ്ജീകരിക്കും. 10 ഐ.ടി.ഐ ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ 150 പുതിയ കോഴ്‌സുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait