"എന്റെ ഓണ സദ്യക്ക് എന്റെ പച്ചക്കറി " കരുതലോണത്തിന് ഒരു മുറം പച്ചക്കറിയുമായി മൂത്തേടത്ത് എൻ.എസ്.എസ്.

kannur metro
Published on 28 August 2020 3:28 pm IST

തളിപ്പറമ്പ:  "എന്റെ ഓണ സദ്യക്ക് എന്റെ പച്ചക്കറി " എന്ന ആശയവുമായി മൂത്തേടത്ത് ഹയർ സെക്കണ്ടറി യൂണിറ്റ് , വളണ്ടിയർമാരുടെ വീടുകളിൽ നിർമ്മിച്ച പച്ചക്കറിത്തോട്ടങ്ങളിലെ ആദ്യ ഘട്ട വിളവെടുപ്പ് നടന്നു.വേനലവധിക്കാലത്ത് പാടത്തും പറമ്പിലും ക്രിക്കറ്റും ഫുട്ബോളും കളിച്ചു നടന്ന വിദ്യാർത്ഥികൾക്ക് ലോക്ഡൗണോടെ ബ്രേക് വീണതോടെ ഇനിയെന്ത് എന്ന ചോദ്യത്തിനുത്തരമായി ഓൺലൈൻ ക്ലാസുകൾ കഴിഞ്ഞുള്ള സമയത്ത് 'ഹരിതകാന്തി' എന്ന പേരിൽ പച്ചക്കറി കൃഷി ആരംഭിക്കുക എന്ന നിർദ്ദേശം ജില്ലാ തലത്തിൽ എൻ.എസ്.എസ്. സെൽ മുന്നോട്ട് വെക്കുകയായിരുന്നു.എന്നാൽ പച്ചക്കറിത്തോട്ടം ലോക് ഡൗൺ കാലത്ത് സ്കൂളിൽ പരിപാലിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ്  'എന്റെ ഓണ സദ്യക്ക് എന്റെ പച്ചക്കറി ' എന്ന പേരിൽ ഓരോ വിദ്യാർത്ഥിയും അവരവരുടെ വീടുകളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുകയും ഓണത്തിന് മുമ്പ് വിളവെടുക്കുകയും ചെയ്യുക എന്ന ആശയം മൂത്തേടത്ത് എൻ.എസ്.എസ് യൂണിറ്റ് വളണ്ടിയർ മാർക്ക് നല്കിയത്. 50 വളണ്ടിയർമാരും ഈ നിർദ്ദേശം ഏറ്റെടുത്ത് ജൂൺ മാസം പച്ചക്കറി കൃഷി ആരംഭിക്കുകയായിരുന്നു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായ പി.വി.രസ്നമോളും ലീഡർമാരായ നിവേദ് രാജും ആവണിയും നവ്യയും കീർത്തനയും തീർത്ഥയും ആദർശും ആദിത്യനും അഭിഷേക് മന്നനും ഓൺലൈൻ മീറ്റിങ്ങുകളിലൂടെ പ്രവർത്തന പുരോഗതി വിലയിരുത്തുകയും ആവശ്യമായ സഹായങ്ങൾ ചെയ്യുകയും ചെയ്തു.രക്ഷിതാക്കളുടെ കൂടെ സഹായം ലഭിച്ചതോടെ വെണ്ടയും കക്കിരിയും ചേനയും മത്തനും പയറും കയ്പയും പച്ചമുളകും ഉൾപ്പെടെ നൂറു കണക്കിന് പച്ചക്കറികൾ ഓണത്തിന് മുമ്പ് വിളവെടുക്കാൻ കഴിഞ്ഞതിന്റ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ. ഒരു നൂതന കാർഷിക സംസ്കാരത്തിന്റെ ഭാഗവാക്കാൻ കഴിഞ്ഞതോടെ സ്കൂൾ തുറക്കുന്നത് ഇനിയും വൈകിയാൽ ഒക്ടോബർ മാസത്തിൽ ശീതകാല പച്ചക്കറി കൃഷി കൂടി ആരംഭിക്കാനുള്ള മുന്നൊരുക്കത്തിലാണ് മൂത്തേടത്ത് എൻ.എസ്.എസ്. ടീം.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait