പ്ലസ് വണ്‍ അപേക്ഷ ആഗസ്റ്റ് 20 വരെ; അലോട്മെന്റ് സെപ്റ്റംബര്‍ ഏഴിന്

Published on 13 August 2020 2:16 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സമയം നീട്ടി. കേരള ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 20 വരെയാണ് നീട്ടിയത്. നേരത്തേ 14 ആയിരുന്നു അവസാന തീയ്യതി.

പ്ലസ് വണ്ണിന് 10 ശതമാനം സാമ്പത്തിക സംവരണത്തിന് കൂടി ഉത്തരവായ സാഹചര്യത്തിലാണ് തീയ്യതി നീട്ടിയത്. പുതിയ തീരുമാനം അനുസരിച്ച് ട്രയല്‍ അലോട്‌മെന്റ ഓഗസ്റ്റ് 4-ന് നടക്കും. ആദ്യ അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 7-നാണ്. മുഖ്യ അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 29 വരെയാണ്. തുടര്‍ന്ന് സപ്ലിമെന്ററി അലോട്ട്‌മെന്റ് ഒക്ടോബര്‍ 3-23 വരെ. സ്‌പോര്‍ട്‌സ് ക്വോട്ടയിലേക്ക് അപേക്ഷ ഓഗസ്റ്റ് 25 വരെ സമര്‍പ്പിക്കാം. 

ഓണ്‍ലൈനില്‍ അപേക്ഷിച്ച ശേഷം 'ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍ ഡീറ്റെയില്‍സ് എന്‍ട്രി' എന്ന ലിങ്ക് വഴിയാണ് സാമ്പത്തിക സംവരണത്തിനുള്ള വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടത്. വില്ലേജ് ഓഫീസില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്. വിശദ വിവരങ്ങള്‍ക്ക് www.hscap.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait