പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ നാളെ മുതല്‍ 

Published on 28 July 2020 8:57 pm IST

കണ്ണൂര്‍: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കല്‍ നാളെ മുതല്‍. വൈകിട്ട് അഞ്ചു മണി മുതലാണ് അപേക്ഷ സ്വീകരിക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. https://www.hscap.kerala.gov.in എന്ന വെബ്സെറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഏകജാലക അപേക്ഷയാണ് സമര്‍പ്പിക്കാന്‍ സാധിക്കുക.

പ്രവേശന മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറക്കുമെന്നാണ് വിവരം. അപേക്ഷയ്ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതാണ്. അപേക്ഷാ ഫീസ് പ്രവേശന സമയത്ത് അടച്ചാല്‍ മതി. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രവേശന നടപടികള്‍ ലളിതമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെപ്പോലെ അപേക്ഷയുടെ പ്രിന്റൗട്ട് വെരിഫിക്കേഷന് വേണ്ടി സ്‌കൂളുകളില്‍ സമര്‍പ്പിക്കേണ്ടതില്ല. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം മൊബൈല്‍ വണ്‍ ടൈം പാസ്വേഡ് നല്‍കി കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യുക. പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുക കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത ശേഷമായിരിക്കും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait