ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ ജൂലായ് 29 മുതല്‍; ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം

Published on 23 July 2020 8:23 pm IST

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ ജൂലായ് 29-ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂലായ് 24-ന് തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ 29-നാവും തുടങ്ങുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാവും പ്രവേശന നടപടികള്‍. അപേക്ഷകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാം. ഓഗസ്റ്റ് 14 വരെ അപേക്ഷകള്‍ സ്വീകരിക്കും. സ്‌കൂളുകളില്‍ അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളോടെയുള്ള ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. ജൂലായ് 29 മുതല്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നതു വരെ ഹെല്‍പ്പ് ഡെസ്‌കുകളുടെ പ്രവര്‍ത്തനം തുടരും. സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് താമസ സ്ഥലത്തിന് സമീപമുള്ള സ്‌കൂളുകളിലെ സഹായ കേന്ദ്രങ്ങളിലെത്തി അപേക്ഷ സമര്‍പ്പിക്കാം. സംശയ നിവാരണത്തിനായി ജില്ലാ-മേഖലാ-സംസ്ഥാന തലങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait