ട്രയല്‍ കഴിഞ്ഞു; സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ അടുത്ത ഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍

Published on 13 June 2020 2:07 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ അടുത്തഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. രണ്ടാഴ്ചത്തെ ട്രയല്‍ ക്ലാസുകള്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ട്രയല്‍ റണ്ണിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ച് ആവശ്യമായ മാറ്റങ്ങളോടെ പഴയ സമയക്രമത്തില്‍ തന്നെയായിരിക്കും പുതിയ ക്ലാസുകള്‍ നടക്കുക.  

ഓണ്‍ലൈന്‍ ക്ലാസുകളുടെ രണ്ടാഴ്ചത്തെ ട്രയല്‍ റണ്‍ ഇന്ന് പൂര്‍ത്തിയാകും. ട്രയല്‍ റണ്ണിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ച് മാറ്റങ്ങളോടെയാണ് ക്ലാസുകള്‍ ആരംഭിക്കുക. ട്രയല്‍ റണ്ണിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടുള്ള സമയക്രമമാണ് അടുത്തയാഴ്ചത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ച് സംസ്‌കൃതം, ഉര്‍ദ്ദു, അറബിക് ഉള്‍പ്പെടെ കൂടുതല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ അധ്യാപകര്‍ ക്ലാസുകളെടുക്കും. ഇംഗ്ലീഷ് മീഡിയത്തിലുള്ള കുട്ടികള്‍ക്ക് മലയാളത്തിലുള്ള ക്ലാസുകള്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായി ഇംഗ്ലീഷ് ക്ലാസുകള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്. ഇംഗ്ലീഷ് വാക്കുകള്‍ എഴുതിക്കാണിക്കുന്ന രീതിയിലും ക്ലാസുകള്‍ ക്രമീകരിക്കും.

പാലക്കാട്, ഇടുക്കി, കാസര്‍കോട് ജില്ലകളിലുള്ള കന്നഡ, തമിഴ് മീഡിയത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ക്കായി പ്രത്യേകം യൂടൂബ് ലിങ്ക് നിശ്ചയിച്ചിട്ടുണ്ട്. പ്രാദേശിക ചാനലില്‍ ഇത് സംപ്രേക്ഷണം ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait