തളാപ്പ് ചിന്മയാ മിഷന്‍ കോളേജ് സമരം ശക്തമാകുന്നു; നാളെ മുതല്‍ അധ്യാപകരും സമരത്തിലേക്ക്

വിദ്യാര്‍ഥികള്‍ പഠിക്കുന്നത് വെള്ളക്കെട്ടിലിരുന്ന് തോണിയോഴുക്കി പ്രതിഷേധിച്ചു
Published on 18 June 2019 1:52 pm IST
സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍

കണ്ണൂര്‍:     കണ്ണൂര്‍ തളാപ്പ് ചിന്മയ മിഷന്‍ കോളേജിലെ വിദ്യാര്‍ഥി സമരം കൂടുതല്‍ ശക്തമാകുന്നു. മേനേജ്‌മെന്റിന്റെ അധ്യാപക വിദ്യാര്‍ഥി പീഡനത്തിനെതിരെ സമരം ചെയ്യുകയായിരുന്ന വിദ്യാര്‍ഥികളോട് ഇന്ന് മേനേജ്‌മെന്റ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെങ്കിലും യാതൊരു തീരുമാനവുമാകാതെ വിദ്യാര്‍ഥികള്‍ സമരം ചെയ്യുകയാണ്. പേലീസിന്റെയും വിദ്യാര്‍ഥി പ്രതിനിധികളുടെയും മധ്യസ്ഥതയിലാണ് ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ പോലും നിഷേധാത്മക നിലപാടും വിദ്യാര്‍ഥികളേയും അധ്യാപകരേയും അപമാനിക്കുന്ന രീതിയിലുള്ള സംസാരമാണ് മാനേജ്‌മെന്റ് പ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടായത്. ഇന്നലെ ആരംഭിച്ച സമരത്തിന് വിദ്യാര്‍ഥി സംഘടനകളുടേയോ മറ്റ് വ്യക്തികളുടേയോ പിന്തുണയില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ സ്വതന്ത്ര്യമായി സംഘം ചേര്‍ന്നാണ് സമരം ചെയ്യുന്നത്. കണ്ണൂരിലെ തന്നെ സ്വകാര്യ കോളേജുകളില്‍ ഏറ്റവും അധികം തുക ഫീസായി ഈടാക്കുന്ന സ്ഥാപനമാണ് ചിന്മയ മിഷന്‍ കോളേജ്. ഓരോ വര്‍ഷവും വിവിധ ഫണ്ടിനത്തില്‍ വേറെയും പൈസ ഈടാക്കുന്നു. എന്നിട്ടും വിദ്യാര്‍ഥികള്‍ക്കുള്ള പല അടിസ്ഥാന സൗകര്യങ്ങളും ഇവിടെയില്ലയെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. മഴക്കാലങ്ങളില്‍ പല ക്ലാസ് റൂമുകളിലും കോവണിയുടെ ഭാഗങ്ങലും മഴവെള്ളം കെട്ടികിടക്കുന്ന കാഴ്ചയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. ക്ലാസ് റൂമുകളില്‍ വെള്ളകെട്ടിനിടയില്‍ ഇരുന്നാണ് കുട്ടികള്‍ പഠിക്കുന്നത്. വൃത്തിഹീനമായ ഈ സാഹചര്യത്തെകുറിച്ച് പലതവണ പരാതിപ്പെട്ടെങ്കിലും ഇതുവരെ ഒരു നടപടിയും മാനേജ്‌മെന്റ് സ്വീകരിച്ചിട്ടില്ല എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. നിലവില്‍ നടന്ന ചര്‍ച്ചകളില്‍ ഒന്നും തന്നെ തീരുമാനമാക്കാത്തതിനാല്‍ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ മുതല്‍ അധ്യാപകരും സമരത്തിന് ഇറങ്ങുമെന്ന് അറിയിച്ചു.
 

വിദ്യാര്‍ഥികള്‍ വെള്ളം കയറിയ സ്ഥലത്ത് കടലാസ് തോണി ഒഴുക്കിയപ്പോള്‍
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait