പഠനത്തിനായി കോടതിയില്‍ കയറുകയും സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുകയും ചെയ്ത 12കാരന് തുണയായി രാഹുല്‍ ഗാന്ധി

Published on 29 January 2019 4:29 pm IST

കൊച്ചി: മുഹമ്മദ് ആസിമിന്റെ സ്വപ്നങ്ങള്‍ ഇനി പൂവണിയും. വിദ്യാഭ്യാസം നേടാന്‍ വേണ്ടി കോടതിയില്‍ കയറുകയും സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുകയും ചെയ്ത 12കാരന് തുണയായി രാഹുല്‍ ഗാന്ധിയെത്തി. മുടങ്ങിയ വിദ്യാഭ്യാസം തുടരാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആസിം തന്റെ ആവശ്യവുമായി രാഹുല്‍ഗാന്ധിയുടെ മുന്നിലുമെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായത്തോടൊണ് ആസിം എച്ചിയത്ത ചൊവ്വാഴ്ച്ച കൊച്ചിയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അന്തരിച്ച എം.ഐ. ഷാനവാസിന്റെ വീട് സന്ദര്‍ശിക്കുന്ന വേളയിലാണ് രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണാന്‍ ആസിം എത്തിയത്.സര്‍ക്കാറിന്റെ 'ഉജ്ജ്വല ബാല്യം' പുരസ്‌കാര ജേതാവ് കൂടിയാണ് ആസിം. ജന്മനാ ഇരുകൈകളുമില്ലാതെ ജനിച്ച കോഴിക്കോട് ഓമശ്ശേരി സ്വദേശി ആസിം 90 ശതമാനം വികലാംഗനാണ്. വെളിമണ്ണ എല്‍.പി സ്‌കൂളിലായിരുന്നു പഠനം. എല്‍.പി കഴിഞ്ഞതോടെ ആസിമിന്റെ പഠനസൗകര്യാര്‍ഥം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സ്‌കൂള്‍ യു.പിയായി ഉയര്‍ത്തി. യു.പി കഴിഞ്ഞതോടെ മറ്റിടങ്ങളില്‍ പോകാനുള്ള ബുദ്ധിമുട്ട് കാരണം ഹൈസ്‌കൂളാക്കി ഉയര്‍ത്താന്‍ അപേക്ഷ നല്‍കി. സര്‍ക്കാര്‍ കൈയൊഴിഞ്ഞതോടെ മനുഷ്യാവകാശ കമീഷനെ സമീപിച്ചു. അനുകൂല ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ കനിഞ്ഞില്ല. ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായി. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.ഇരുകൈകളുമില്ലാത്ത മുഹമ്മദ് സംസ്ഥാന വികലാംഗ സംഘടന ഐക്യമുന്നണി സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയിരുന്നു. പഠിക്കണമെന്ന ആവേശം അടങ്ങാത്ത ആ കുരുന്ന് സംസ്ഥാന സര്‍ക്കാരിനോട് പൊതു സമൂഹത്തില്‍ നിന്നും ഉയരുന്ന ഉറച്ച ചോദ്യമാണ്. കോഴിക്കോട് വെളിമണ്ണ എല്‍പി സ്‌കൂളിലാണ് തൊണ്ണൂറ് ശതമാനവും വികലാംഗനായ മുഹമ്മദ് ആസിം പഠിച്ചത്. നാലാം ക്ലാസ് കഴിഞ്ഞപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ഈ കുട്ടിയുടെ പഠനസൗകര്യാര്‍ഥം സ്‌കൂളിനെ യുപി തലത്തിലേക്ക് ഉയര്‍ത്തി. യുപി പഠനവും പൂര്‍ത്തിയായപ്പോള്‍ സ്‌കൂളിനെ ഹൈസ്‌കൂള്‍ തലത്തിലേക്ക് ഉയര്‍ത്താന്‍ മുഹമ്മദ് ആസിം എല്‍ഡിഎഫ് സര്‍ക്കാരിന് അപേക്ഷ നല്‍കി.സര്‍ക്കാര്‍ കൈയൊഴിഞ്ഞപ്പോള്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. അനുകൂല ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ കനിഞ്ഞില്ല. പിന്നാലെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിലും മുഹമ്മദിന് അനുകൂലമായിരുന്നു വിധി. അതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ മുടങ്ങിപ്പോയ തന്റെ വിദ്യാഭ്യാസം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഈ വിദ്യാര്‍ത്ഥി സമരത്തിനെത്തിയത്.യുപി പഠനവും പൂര്‍ത്തിയായപ്പോള്‍ സ്‌കൂളിനെ ഹൈസ്‌കൂള്‍ തലത്തിലേക്ക് ഉയര്‍ത്താന്‍ മുഹമ്മദ് ആസിം എല്‍ഡിഎഫ് സര്‍ക്കാരിന് അപേക്ഷ നല്‍കി. സര്‍ക്കാര്‍ കൈയൊഴിഞ്ഞപ്പോള്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. അനുകൂല ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ കനിഞ്ഞില്ല. പിന്നാലെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിലും മുഹമ്മദിന് അനുകൂലമായിരുന്നു വിധി. അതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.ഇതിനിടെയാണ് മുടങ്ങിപ്പോയ തന്റെ വിദ്യാഭ്യാസം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഈ വിദ്യാര്‍ത്ഥി സമരത്തിനെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഉജ്വല ബാല്യം പുരസ്‌കാരത്തുകയായ 25,000 രൂപയും സ്വന്തമായി സ്വരൂപിച്ച പണവും ചേര്‍ത്തു മുഹമ്മദ് ആസിം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait